ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് 19 ബാധിച്ച് ഡോക്ടർ മരിച്ചു. ചെന്നൈയിൽ 55കാരനായ ന്യൂറോസർജനാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടാഴ്ച മുൻപാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
തമിഴ്നാട്ടിൽ ആറ് ഡോക്ടർമാർക്കും രണ്ട് നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 1,477 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ ആറ് ഡോക്ടർമാർക്കും രണ്ട് നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 1,477 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.