തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഓൺലൈൻ ജനസന്പർക്കവുമായി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയുടെ മാതൃകയിലാണ് ഓൺലൈൻ ജനസന്പർക്കവും.
പ്രവാസികൾ ഉൾപ്പെടെ നിരവധി പേരുമായി ഇതിനോടകം ഉമ്മൻ ചാണ്ടി ആശയവിനിമയം നടത്തിക്കഴിഞ്ഞു. സ്വദേശത്തും വിദേശത്തുനിന്നുമായി നിരവധി ആളുകളാണ് ആവശ്യങ്ങൾ അറിയിച്ച് ഉമ്മൻ ചാണ്ടിയെ വിളിക്കുന്നതെന്നും നിരവധി പേർക്ക് സഹായം എത്തിച്ചുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.