കണ്ണൂർ: സ്പ്രിങ്ക്ളർ ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് കെ. സുധാകരൻ എംപി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അമേരിക്കൻ കമ്പനിയുമായി ഇടപാടെന്നാണ് ഐടി സെക്രട്ടറി വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിങ്ക്ളർ ഇടപാടിൽ നിയമോപദേശം തേടിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശുണ്ടാക്കുന്ന ആദ്യ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കീഴ്വഴക്കവും ചട്ടങ്ങളും മുഴുവനും ലംഘിച്ചാണ് ഇടപാട് നടത്തിയതെന്ന് ഐടി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ കരാർ സംബന്ധിച്ച പുകമറ നീക്കാനും മുഴുവൻ വസ്തുതയും പുറത്തുകൊണ്ടുവരാനും സിബിഐ അന്വേഷണം വേണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.