തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ ശ്രമം സർക്കാരിനെ അപമാനിക്കലാണ്. എല്ലാ ഘട്ടത്തിലും ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നാലെ പോകാൻ സർക്കാരിന് ഇപ്പോൾ താൽപര്യമില്ല. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡിനെ ഫലപ്രദമായി നേരിട്ട സർക്കാരിന് സൽപ്പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ജനങ്ങൾ ഇതൊക്കെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ ആരോപണത്തെ അവഗണിക്കാൻ മുഖ്യമന്ത്രിക്ക് ആകില്ലെന്ന് പി.ടി. തോമസ് എംഎൽഎ പ്രതികരിച്ചു. സ്പ്രിങ്ക്ളർ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പി.ടി. തോമസ് പറഞ്ഞു.