ന്യൂഡൽഹി: കേന്ദ്രസർക്കാർ ഹൃദയശൂന്യരെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പാവങ്ങളെ കേന്ദ്രം അവഗണിക്കുന്നു എന്നു കുറ്റപ്പെടുത്തിയാണു ചിദംബരത്തിന്റെ പ്രസ്താവന.
ആളുകളുടെ കൈയിൽ പണമില്ലാതെ സൗജന്യ ഭക്ഷണം വാങ്ങുന്നതിനായി നീണ്ട വരികളിൽ നിൽക്കേണ്ടിവരുന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവന്നുകഴിഞ്ഞു. ഹൃദയശൂന്യരായ ഒരു സർക്കാരിനു മാത്രമേ ഈ സമയത്ത് ഒന്നും ചെയ്യാതിരിക്കാൻ സാധിക്കൂ- ചിദംബരം ട്വീറ്റ് ചെയ്തു.
എന്തുകൊണ്ട് സർക്കാർ പാവങ്ങളുടെ അക്കൗണ്ടിൽ പണം ഇട്ടുനൽകി അവരെ പട്ടിണിയിൽനിന്നു രക്ഷിക്കുന്നില്ലെന്നും എഫ്സിഐ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന 77 ദശലക്ഷം ടണ്‍ അരിയുടെ ഒരു ഭാഗം പാവങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഇക്കാര്യങ്ങൾക്ക് ഉത്തരംപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും തയാറാകുന്നില്ലെന്നും രാജ്യം നിസഹായതയോടെ ഇതു കണ്ടുനിൽക്കുകയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.•