+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ലെ 15,000 കോ​വി​ഡ് രോ​ഗി​ക​ളി​ൽ 500 പേ​ർ മ​രി​ച്ചു; ക​ണ​ക്കു​ക​ളി​ൽ ആ​ശ​ങ്ക

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,000 ക​വി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15,723 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 521 ആ​
ഇ​ന്ത്യ​യി​ലെ 15,000 കോ​വി​ഡ് രോ​ഗി​ക​ളി​ൽ 500 പേ​ർ മ​രി​ച്ചു; ക​ണ​ക്കു​ക​ളി​ൽ ആ​ശ​ങ്ക
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,000 ക​വി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15,723 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 521 ആ​ളു​ക​ൾ രാ​ജ്യ​ത്ത് മ​രി​ച്ചു​ക​ഴി​ഞ്ഞു. 15,723 രോ​ഗി​ക​ളി​ൽ 2466 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 12,736 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

3648 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് ക​ണ​ക്കി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. 211 പേ​ർ ഇ​വി​ടെ കോ​വി​ഡി​നെ തു​ട​ർ​ന്നു മ​രി​ച്ചു. ഡ​ൽ​ഹി (1893), മ​ധ്യ​പ്ര​ദേ​ശ് (1402), ഗു​ജ​റാ​ത്ത് (1376), ത​മി​ഴ്നാ​ട് (1372), രാ​ജ​സ്ഥാ​ൻ (1351) എ​ന്നി​വ​യാ​ണ് ആ​യി​ര​ത്തി​നു​മേ​ൽ രോ​ഗി​ക​ളു​ള്ള മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 974 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. തെ​ല​ങ്കാ​ന​യി​ൽ 809 പേ​ർ​ക്കും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 603 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 399 രോ​ഗി​ക​ളു​ള്ള കേ​ര​ളം പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ്. ഇ​വി​ടെ ര​ണ്ടു രോ​ഗി​ക​ൾ മാ​ത്ര​മാ​ണു മ​രി​ച്ചി​രി​ക്കു​ന്ന​ത്. 384 രോ​ഗി​ക​ളു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ള്ള ക​ർ​ണാ​ട​ക​യി​ൽ 14 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു​ക​ഴി​ഞ്ഞു.
More in Latest News :