ഷിംല: കോവിഡ് രോഗബാധയിൽനിന്നു മുക്തിനേടിയ ആൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലാണ് കോവിഡ് രോഗമുക്തന്റെ ഫലം ശനിയാഴ്ച വീണ്ടും പോസിറ്റീവായത്.
ഉന ജില്ലയിൽനിന്നുള്ള ആളുടെ ഫലമാണ് വീണ്ടും പോസിറ്റീവായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ ജില്ലയിലെ ആകെയുള്ള 16 രോഗികളിൽ മൂന്നു രോഗികളാണ് രോഗമുക്തി നേടിയത്. ഇവരിൽ ഒരാൾക്കാണു വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഈ രോഗിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇതോടെ ഹിമാചലിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ആയി. 23 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.