കോഴിക്കോട്: അഴീക്കോട് എംഎൽഎ കെ.എം.ഷാജിക്കു വധഭീഷണി. സോഷ്യൽമീഡിയയിലൂടെ തനിക്കെതിരെ വധഭീഷണി ഉയർത്തിയെന്നാണ് ഷാജിയുടെ ആരോപണം. സംഭവത്തേക്കുറിച്ച് എംഎൽഎ ഡിജിപിക്ക് പരാതി നൽകി.
ഫേസ്ബുക്കിലൂടെ ഒന്നിലേറെപ്പേർ വധഭീഷണി മുഴക്കിയെന്നാണ് പരാതി. എംഎൽഎയുടെ സെക്രട്ടറി സ്ക്രീൻഷോട്ടുകൾ സഹിതം നേരിട്ട് ഡിജിപി ഓഫീസിൽ എത്തിയാണ് പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിർദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂർ പോലീസെത്തി എംഎൽഎയിൽ നിന്നും വിശദാംശങ്ങൾ ശേഖരിച്ചു.