+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന സ​ർ​വീ​സ് പുനഃരാരംഭിക്കാൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന വി​മാ​ന സ​ർ​വീ​സ് പുനഃരാരം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​സ​ഹ​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ്
വി​മാ​ന സ​ർ​വീ​സ് പുനഃരാരംഭിക്കാൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് കേന്ദ്രം
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന വി​മാ​ന സ​ർ​വീ​സ് പുനഃരാരം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​സ​ഹ​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രും​വ​രെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബു​ക്കിം​ഗ് ആ​രം​ഭി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര, രാജ്യാന്തര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​ശേ​ഷ​മേ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബു​ക്കിം​ഗ് തു​ട​ങ്ങാ​വു എ​ന്നും ഹ​ർ​ദീ​പ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ എ​യ​ർ ഇ​ന്ത്യ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി. മേ​യ് നാ​ല് മു​ത​ൽ ചി​ല ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് എ​യ​ർ ഇ​ന്ത്യ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളും ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ പുനഃരാ​രം​ഭി​ക്കാ​നും എ​യ​ർ ഇ​ന്ത്യ തീ​രു​മാ​നി​ച്ചി​രു​ന്നു.
More in Latest News :