ന്യൂഡൽഹി: ഏപ്രിൽ 20ന് ശേഷം കോവിഡ് വ്യാപന മേഖലകളിൽ ഒഴികെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ സമിതി ചർച്ച ചെയ്തു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു യോഗം.
ജനജീവിതം സാധാരണ നിലയിലേക്കെത്തിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾക്ക് ഏതൊക്കെ തരത്തിൽ പ്രവർത്തിക്കാം എന്നത് സംബന്ധിച്ചും സമിതി ചർച്ച ചെയ്തു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, പ്രഹ്ളാദ് ജോഷി, ഗജേന്ദ്ര സിംഗ് ഷെഖാവത്, ഹർദീപ് സിംഗ് പുരി, രാം വിലാസ് പസ്വാൻ, ജി. കിഷൻ റെഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പരിമിതികളോട് കൂടിയ ലോക്ക് ഡൗണ്‍ നിയന്ത്രണ ഇളവുകളും റിസർവ് ബാങ്കിന്റെ ആശ്വാസ നടപടിയും സമിതി ചർച്ച ചെയ്തുവെന്ന് യോഗത്തിന് ശേഷം രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.