മുംബൈ: മഹാരാഷ്ട്രയിൽ 37 പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 29 പേരും കോണ്സ്റ്റബിളുമാരാണ്. കോവിഡ് രോഗികളുമായുള്ള സന്പർക്കത്തിലൂടെ ആയിരിക്കാം ഇവർക്ക് രോഗം പിടിപെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കോവിഡ് സ്ഥിരീകരിച്ച പോലീസുകാരിൽ ഭൂരിഭാഗവും മുംബൈയിൽ ജോലി ചെയ്യുന്നവരാണ്. മുംബൈയിൽ ഇന്ന് 184 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ കൊറോണ രോഗ ബാധിതരുടെ എണ്ണം ഇതോടെ 2,269 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ ഇന്ന് 328 പുതിയ കോവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 3,648 ആയി. ശനിയാഴ്ച 11 പേർ കൂടി മരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 211 ആയി.