+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ ​ലീ​ഗ് അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു; മോ​ഹ​ന്‍ ബ​ഗാ​ൻ ചാ​മ്പ്യ​ൻ​മാ​ർ

മും​ബൈ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ ലീ​ഗി​ൽ ഒ​ന്നാ​മ​തു​ള്ള മോ​ഹ​ന്‍ ബ​ഗാ​നെ ചാ​മ്പ്യ​ൻ​മാ​രാ​യി പ്ര​ഖ്യാ
ഐ ​ലീ​ഗ് അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു; മോ​ഹ​ന്‍ ബ​ഗാ​ൻ ചാ​മ്പ്യ​ൻ​മാ​ർ
മും​ബൈ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ ലീ​ഗി​ൽ ഒ​ന്നാ​മ​തു​ള്ള മോ​ഹ​ന്‍ ബ​ഗാ​നെ ചാ​മ്പ്യ​ൻ​മാ​രാ​യി പ്ര​ഖ്യാ​പി​ച്ചു.

28 മ​ത്സ​ര​ങ്ങ​ൾ കൂ​ടി അ​വ​ശേ​ഷി​ക്കെ​യാ​ണ് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഐ-​ലീ​ഗ് പാ​ന​ൽ യോ​ഗം ചേ​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​ൻ എ​ഐ​എ​ഫ്എ​ഫി​ന് ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഈ ​ശി​പാ​ർ​ശ എ​ഐ​എ​ഫ്എ​ഫ് അം​ഗീ​ക​രി​ച്ചു.

അ​ടു​ത്ത സീ​സ​ണി​ല്‍ ഐ​എ​സ്എ​ല്‍ ക്ല​ബ്ബ് എ​ടി​കെ​യു​മാ​യി ല​യി​ക്കാ​നൊ​രു​ങ്ങു​ന്ന മോ​ഹ​ന്‍ ബ​ഗാ​ൻ 16 മ​ത്സ​ര​ങ്ങ​ളി​ല്‍ 12 വി​ജ​യ​ത്തോ​ടെ 39 പോ​യി​ന്‍റു​മാ​യി നേ​ര​ത്തെ ത​ന്നെ കി​രീ​ടം ഉ​റ​പ്പി​ച്ചി​രു​ന്നു. ര​ണ്ടാ​മ​തു​ള്ള ഈ​സ്റ്റ് ബം​ഗാ​ള്‍ 23 പോ​യി​ന്‍റു​മാ​യി ഏ​റെ പി​ന്നി​ലാ​യി​രു​ന്നു. ഐ-​ലീ​ഗി​ല്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍റെ ര​ണ്ടാം കി​രീ​ട​മാ​ണി​ത്. നേ​ര​ത്തെ 2014-15 സീ​സ​ണി​ല്‍ ബ​ഗാ​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി​രു​ന്നു.
More in Latest News :