പാലക്കാട്: സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച ആഗോളഖ്യാതി താങ്ങാനാവാത്തതാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്ന് എം.ബി രാജേഷ്. പിണറായി സര്‍ക്കാരിന് വേണ്ടി ഇവര്‍ ആരോപിക്കും പ്രകാരമാണെങ്കില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരൂമാണ് പിആര്‍ ജോലിയെടുക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വെറും പിആർ മാത്രമെന്ന് ഇവർ പറയുമ്പോൾ രാഹുൽ പറയുന്നു കൊവിഡിനെ ചെറുക്കുന്നതിൽ കേരളത്തിന്റെ പ്രവർത്തനം മികവുറ്റതാണെന്ന്. ശശി തരൂർ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാധ്യമത്തിൽ ലേഖനമെഴുതിയെന്നും രാജേഷ് പറഞ്ഞു. ഫേസ്ബുക്കിലാണ് രാജേഷിന്റെ പ്രതികരണം.