+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി: 1,797 കി​ലോ കേ​ടാ​യ മ​ത്സ്യം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍​റാ​ണി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്
ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി: 1,797 കി​ലോ കേ​ടാ​യ മ​ത്സ്യം പി​ടി​കൂ​ടി
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍​റാ​ണി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ 1,797 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യം പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 1,709 കി​ലോ മ​ത്സ്യ​വും ശ​നി​യാ​ഴ്ച 88 കി​ലോ മ​ത്സ്യ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ തീ​രു​ന്ന​തു​വ​രെ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ്യ സു​ര​ക്ഷ, പോ​ലീ​സ്, റ​വ​ന്യൂ, ഫു​ഡ് സേ​ഫ്റ്റി, ഫി​ഷ​റീ​സ് എ​ന്നി വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ര​ണ്ടാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ 1,15,516 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്.
More in Latest News :