+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രി​ത​ത്തി​ലും പി​ഴി​യും; ടോ​ൾ പി​രി​വ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​ൻ​വ​ലി​ച്ച ടോ​ൾ പി​രി​വ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം. കേ​ന്ദ്ര ഉ​പ​രി​ത​ല
ദു​രി​ത​ത്തി​ലും പി​ഴി​യും; ടോ​ൾ പി​രി​വ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​ന്നു
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​ൻ​വ​ലി​ച്ച ടോ​ൾ പി​രി​വ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഥോ​റി​റ്റി​യു​ടെ ന​ട​പ​ടി.

അ​ന്ത​ർ സം​സ്ഥാ​ന ച​ര​ക്കു നീ​ക്ക​ത്തി​നു ഏ​പ്രി​ൽ 20 മു​ത​ൽ ഇ​ള​വ് ന​ൽ​കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളു​ടെ വി​ക​സ​ന​ത്തി​നു ടോ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മേ​യ് മൂ​ന്നു വ​രെ ടോ​ൾ ബൂ​ത്തു​ക​ൾ അ​ട​ഞ്ഞു കി​ട​ന്നാ​ൽ വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും അ​ഥോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
More in Latest News :