+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൂരദർശൻ പൊതുപണംകൊണ്ട് പ്രവർത്തിക്കുന്നു, ബിജെപിയുടെ സ്വകാര്യസ്വത്തല്ല: യെച്ചൂരി

ന്യൂ​ഡ​ൽ​ഹി: ദൂ​ര​ദ​ർ​ശ​ൻ ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും സ്വ​കാ​ര്യ​സ്വ​ത്ത​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​ത​റാം യെ​ച്ചൂ​രി. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ണ്ടു​പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ
ദൂരദർശൻ പൊതുപണംകൊണ്ട് പ്രവർത്തിക്കുന്നു, ബിജെപിയുടെ സ്വകാര്യസ്വത്തല്ല: യെച്ചൂരി
ന്യൂ​ഡ​ൽ​ഹി: ദൂ​ര​ദ​ർ​ശ​ൻ ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും സ്വ​കാ​ര്യ​സ്വ​ത്ത​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​ത​റാം യെ​ച്ചൂ​രി. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ണ്ടു​പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​ന​ൽ പൊ​തു​സേ​വ​നം ന​ട​ത്താ​ൻ വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കി മോ​ദി​ക്ക് ആ​ളു​ക​ൾ ന​ന്ദി പ​റ​യു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ദൂ​ര​ദ​ർ​ശ​ൻ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നത്. ഇ​തി​നെ വി​മ​ർ​ശി​ച്ചാ​ണ് യെ​ച്ചൂ​രി രം​ഗ​ത്തെ​ത്തി​യ​ത്. ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും പി​ആ​ർ ജോ​ലി ചെ​യ്യാ​ൻ ദൂ​ര​ദ​ർ​ശ​ൻ ഇ​വ​രു​ടെ സ്വ​കാ​ര്യ​സ്വ​ത്ത​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ചു.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും സ​ർ​ക്കാ​രി​ന്‍റെ സ​മ്പ​ന്ന ച​ങ്ങാ​തി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​മ്പ​ന്ന​ർ​ക്ക് സൗ​ജ​ന്യ​മാ​യി 252 ബ​സു​ക​ൾ, പ​ട്ടി​ണി കി​ട​ക്കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലാ​ത്തി അ​ടി​ക​ള​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​മു​ള്ള അ​നേ​ക​രു​ടെ ചെ​ല​വി​ൽ ബി​ജെ​പി അ​വ​രു​ടെ സ​മ്പ​ന്ന​രാ​യ ച​ങ്ങാ​തി​ക​ൾ​ക്ക് എ​ങ്ങ​നെ പ്ര​യോ​ജ​നം ചെ​യ്തു​വെ​ന്ന​തി​ന്‍റെ മ​റ്റൊ​രു ക്രൂ​ര​മാ​യ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്നും യെ​ച്ചൂ​രി പ​റ​യു​ന്നു.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും സ​മ്പ​ന്ന​രാ​യ തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​വ​രാ​ൻ ആ​ഡം​ബ​ര ബ​സു​ക​ൾ അ​യ​ക്കാ​നും രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ 7,500 വി​ദ്യാ​ർ​ഥി​ക​ളെ യു​പി​യി​ലേ​ക്കും ഗു​ജ​റാ​ത്തി​ലേ​ക്കും മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നും ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ഴി​യു​മെ​ങ്കി​ൽ പ​ട്ടി​ണി കി​ട​ക്കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യം കൂ​ടി കേ​ന്ദ്രം ക്ര​മീ​ക​രി​ക്ക​ണം. അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും യെ​ച്ചൂ​രി ആ​രോ​പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ പ്ര​തി​ക​ര​ണം.
More in Latest News :