ന്യൂഡൽഹി: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ മരുന്നുകൾ അയച്ച് നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാൻ. ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയത്. ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രപ്രതിനിധിയാണ് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിച്ചത്.
ഒരു ലക്ഷം പാരസെറ്റമോൾ, അഞ്ച് ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ തുടങ്ങിയ മരുന്നുകളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. നേരത്തെ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കയറ്റി അയച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഇതുവരെ 906 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 30 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
അതേസമയം, ബെഹ്റിന്‍, യുഎഇ, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വീന് കയറ്റി അയച്ചിരുന്നു. കുവൈറ്റിലേക്ക് പാരസെറ്റാമോളും നല്‍കിയിരുന്നു.