മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85)ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തില്‍ നടത്തിയ അവസാന കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണ്.
വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖത്തെയും തുടർന്ന് വീരാന്‍കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
സംസ്ക്കാരം കോവിഡ് പ്രോട്ടക്കോള്‍ പ്രകാരം ആയിരിക്കില്ല നടത്തുക. എന്നാല്‍ സംസ്കാര ചടങ്ങില്‍ അധികം ആളുകള്‍ കൂടിച്ചേരാന്‍ പാടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.