+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജസ്ഥാനിൽ പോലീസിനെ ആക്രമിച്ച സംഭവം; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

ജയ്പുർ: രാജസ്ഥാനിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെന്നും കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുട
രാജസ്ഥാനിൽ പോലീസിനെ ആക്രമിച്ച സംഭവം; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്
ജയ്പുർ: രാജസ്ഥാനിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെന്നും കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർഫ്യൂ പ്രഖ്യാപിച്ച സ്ഥലത്ത് വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒരു സംഘം ആളുകൾ പോലീസിനെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പട്രോളിംഗ്് ഡ്യൂട്ടിക്ക് പോയ അഞ്ചംഗ പോലീസ് സംഘത്തെയാണ് ആളുകൾ ആക്രമിച്ചത്.

കൊട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഏഴ് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
More in Latest News :