+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം

ല​ണ്ട​ൻ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ വ്യാ​ജ വാ​ർ​ത്ത​ക​ളും വ്യാ​പ​ക​മാ​യി പ​ര​ക്കു​ന്നു​ണ്ട്. ചി​കി​ത്സാ രീ​തി​ക​ൾ സം​ബ​ന്ധി​ച്ചും മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചെ​ന്നും നൂ​റു ക​ണ​ക്കി​നു പേ​രെ ഒ​രേ കു​ഴ
കോ​വി​ഡ് ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം
ല​ണ്ട​ൻ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ വ്യാ​ജ വാ​ർ​ത്ത​ക​ളും വ്യാ​പ​ക​മാ​യി പ​ര​ക്കു​ന്നു​ണ്ട്. ചി​കി​ത്സാ രീ​തി​ക​ൾ സം​ബ​ന്ധി​ച്ചും മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചെ​ന്നും നൂ​റു ക​ണ​ക്കി​നു പേ​രെ ഒ​രേ കു​ഴി​യി​ൽ അ​ട​ക്കു​ന്നു​വെ​ന്നു​മെ​ല്ലാം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ വൈ​റ​സ് ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചെ​ന്ന പേ​രി​ലു​മെ​ത്തി വ്യാ​ജ വാ​ർ​ത്ത.

ല​ണ്ട​നി​ൽ താ​മ​സ​മാ​ക്കി​യ എ​ൽ​സി കു​ബെ എ​ന്ന കെ​നി​യ​ൻ യു​വ​തി​യു​ടെ പേ​രി​ലാ​ണ്് വാ​ർ​ത്ത. ഉ​ഗാ​ണ്ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച നാ​ലാ​മ​ത്തെ​യാ​ൾ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വാ​ർ​ത്ത പ​ര​ക്കു​ന്ന​ത്.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ൽ​സി ത​ന്നെ വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി. എ​ന്താ​ണ് പോ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും ഷെ​യ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ത് ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​റ​ച്ച ബോ​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​വ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
More in Latest News :