മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. വെള്ളിയാഴ്ച മാത്രം 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി.
ചികിത്സയിലായിരുന്ന 62 വയസുകാരൻ ഇന്ന് മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. എട്ടു ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരിയാണ് ധാരാവി. ഇവിടെ സാമൂഹിക അകലം പാലിച്ച് ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ജനങ്ങളുടെ മോശം സാമ്പത്തിക നിലയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,320 ആയി. ഏഴു പേർ മരിക്കുകയും ചെയ്തു. മരണ സംഖ്യ 122 ആയി. മുംബൈയിൽ മാത്രം 2,085 കോവിഡ് രോഗികളാണുള്ളത്.