+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ലം സ്വ​ദേ​ശി ദു​ബാ​യി​ൽ ജീ​വ​നൊ​ടു​ക്കി; കോ​വി​ഡി​ല്ലെ​ന്നു പോ​ലീ​സ്

ദു​ബാ​യ്: പ്ര​വാ​സി മ​ല​യാ​ളി ദു​ബാ​യി​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം പ്രാ​ക്കു​ളം മാ​യാ​വി​ലാ​സി​ൽ അ​ശോ​ക​നാ​ണ് ജ​ബ​ൽ അ​ലി വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ മ​രി​ച്ച​ത്.വെ​ള
കൊ​ല്ലം സ്വ​ദേ​ശി ദു​ബാ​യി​ൽ ജീ​വ​നൊ​ടു​ക്കി; കോ​വി​ഡി​ല്ലെ​ന്നു പോ​ലീ​സ്
ദു​ബാ​യ്: പ്ര​വാ​സി മ​ല​യാ​ളി ദു​ബാ​യി​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം പ്രാ​ക്കു​ളം മാ​യാ​വി​ലാ​സി​ൽ അ​ശോ​ക​നാ​ണ് ജ​ബ​ൽ അ​ലി വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ട​ര​യോ​ടെ കാ​ൽ ഞ​ര​ന്പു​ക​ൾ മു​റി​ച്ച​ശേ​ഷം ഇ​ദ്ദേ​ഹം കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. മി​നി ബ​സി​നു മു​ക​ളി​ലേ​ക്ക് വീ​ണ ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് സം​ഘം ആ​ബു​ല​ൻ​സി​ൽ റാ​ഷി​ദ് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ദു​ബാ​യ് പോ​ലീ​സ് നി​ഷേ​ധി​ച്ചു. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളി​ൽ എ​വി​ടെ​യും കോ​വി​ഡി​ന്‍റെ പ​രാ​മ​ർ​ശ​മി​ല്ലെ​ന്നു പോ​ലീ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​വി​ഡി​നെ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യാ​ണ് അ​ശോ​ക​ന്‍റെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ൾ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക് അ​ശോ​ക​ൻ മ​രു​ന്നു ക​ഴി​ച്ചി​രു​ന്ന​ന്നെ​ന്ന് അ​ടു​പ്പ​ക്കാ​ർ പ​റ​ഞ്ഞു.
More in Latest News :