+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ൻ 20 മു​ത​ൽ; ക​ട​യി​ൽ ഒ​രു സ​മ​യം അ​ഞ്ചു​പേ​ർ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം എ​എ​വൈ (മ​ഞ്ഞ), പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാ​ർ​ഡു​ക​ൾ​ക്കു​ള്ള ഏ​പ്രി​ലി​ലെ സൗ​ജ​ന
കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ൻ 20 മു​ത​ൽ; ക​ട​യി​ൽ ഒ​രു സ​മ​യം അ​ഞ്ചു​പേ​ർ മാ​ത്രം
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം എ​എ​വൈ (മ​ഞ്ഞ), പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാ​ർ​ഡു​ക​ൾ​ക്കു​ള്ള ഏ​പ്രി​ലി​ലെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം സം​സ്ഥാ​ന​ത്ത് 20 മു​ത​ൽ ആ​രം​ഭി​ക്കും. പ​ദ്ധ​തി പ്ര​കാ​രം ഒ​രു കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ച് കി​ലോ​ഗ്രാം അ​രി വീ​ത​മാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.

17 ഇ​ന​ങ്ങ​ള​ട​ങ്ങി​യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ഏ​പ്രി​ൽ 22-ന് ​ആ​രം​ഭി​ക്കും. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ പി​ങ്ക് കാ​ർ​ഡു​ക​ളു​ടെ കി​റ്റ് വി​ത​ര​ണ​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച എ​എ​വൈ വി​ഭാ​ഗ​ത്തി​നു​ള്ള സൗ​ജ​ന്യ അ​രി​യു​ടെ വി​ത​ര​ണം ഏ​പ്രി​ൽ 20, 21 തീ​യ​തി​ക​ളി​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ന​ട​ക്കും. തു​ട​ർ​ന്ന് 22 മു​ത​ൽ പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള അ​രി​യും അ​വ​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. ഏ​പ്രി​ൽ 30 വ​രെ സൗ​ജ​ന്യ അ​രി ല​ഭി​ക്കും.

റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ അ​വ​സാ​ന ന​ന്പ​ർ പ്ര​കാ​രം വി​ത​ര​ണം ക്ര​മീ​ക​രി​ക്കും. റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ അ​വ​സാ​ന​ത്തെ അ​ക്ക​ങ്ങ​ൾ യ​ഥാ​ക്ര​മം 1 ഏ​പ്രി​ൽ 22, 2-23, 3-24, 4-25, 5-26, 6-27, 7-28, 8-29, 9,0 ന​ന്പ​രു​ക​ൾ 30 എ​ന്ന ക്ര​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ലോ​ക്ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം റേ​ഷ​ൻ കാ​ർ​ഡ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ട​യി​ൽ നി​ന്ന് കി​റ്റ് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ റേ​ഷ​ൻ ക​ട​യി​ൽ ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡ് മെ​ന്പ​ർ/ കൗ​ണ്‍​സി​ല​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം ഏ​പ്രി​ൽ 21-ന് ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് വി​ത​ര​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു സ​മ​യം അ​ഞ്ച് പേ​രെ മാ​ത്ര​മേ റേ​ഷ​ൻ ക​ട​യു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കൂ. കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ ഒ​രു​മി​ച്ച് റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യാ​ൽ ടോ​ക്ക​ണ്‍ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.
More in Latest News :