+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള നെ​ല്ലി​ക്ക​ട്ട​യി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ട
കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും
തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള നെ​ല്ലി​ക്ക​ട്ട​യി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ വി ​കെ​യ​ര്‍ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ചി​കി​ത്സാ ചെ​ല​വ് വ​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ര്‍​ഗോ​ഡ് നെ​ല്ലി​ക്ക​ട്ട​യി​ല്‍ താ​മ​സി​ക്കു​ന്ന എ.​പി. താ​ജു​ദ്ദീ​ന്‍ നി​സാ​മി ത്വ​യ്യി​ബ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ച് മ​ക്ക​ളി​ല്‍ 13, 10, എ​ട്ട് വ​യ​സു​ക​ളു​ള്ള മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. അ​തി​ല്‍ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ എ​ട്ട് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞു. ഏ​ഴാം ക്ലാ​സി​ലേ​യും നാ​ലാം ക്ലാ​സി​ലേ​യും വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
More in Latest News :