+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ഒ​രാ​ള്‍​ക്ക് മാ​ത്രം; 10 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് ഇ​ന്ന് ഏ​റെ ആ​ശ്വാ​സം ന​ല്‍​കു​ന്ന ദി​വ​സം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​ണ് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്പ​ര്‍​ക്ക
ഇന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ഒ​രാ​ള്‍​ക്ക് മാ​ത്രം; 10 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് ഇ​ന്ന് ഏ​റെ ആ​ശ്വാ​സം ന​ല്‍​കു​ന്ന ദി​വ​സം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​ണ് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗമുണ്ടായത്.

അ​തേ​സ​മ​യം 10 പേ​ര്‍ കൂ​ടി ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ആ​റു പേ​രു​ടേ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​ണ്ട് പേ​രു​ടേ​യും ആ​ല​പ്പു​ഴ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലു​ള്ള ഓ​രോ​രു​ത്ത​രു​ടേ​യും പ​രി​ശോ​ധ​നാ​ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

255 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ നി​ല​വി​ല്‍ 138 പേ​രാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടേ​യും എ​ണ്ണം കു​റ​ഞ്ഞു.

നി​ല​വി​ൽ 78,980 പേ​ര്‍ മാ​ത്ര​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നേ​ര​ത്തെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 78,454 പേ​ര്‍ വീ​ടു​ക​ളി​ലും 526 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

84 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 18,029 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 17,279 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീവ് ആ​ണ്.
More in Latest News :