+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ജി കേ​സ് പ്ര​തി​കാ​ര ന​ട​പ​ടി; ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കെ.​എം ഷാ​ജി എം​എ​ൽ​എ​ക്കെ​തി​രാ​യ കേ​സ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ക
ഷാ​ജി കേ​സ് പ്ര​തി​കാ​ര ന​ട​പ​ടി; ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: കെ.​എം ഷാ​ജി എം​എ​ൽ​എ​ക്കെ​തി​രാ​യ കേ​സ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും കേ​സി​നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷം മു​മ്പു​ള്ള പ​രാ​തി ഇ​പ്പോ​ൾ കു​ത്തി​പ്പൊ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​ത്തെ ത​ള​ർ​ത്താ​മെ​ന്ന് ക​രു​ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ജി എം​എ​ൽ​എ​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യും ആ​രോ​പി​ച്ചി​രു​ന്നു. മു​സ്‌​ലിം ലീ​ഗി​ന്‍റെ പൂ​ർ​ണ്ണ പി​ന്തു​ണ ഷാ​ജി​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ചോ​ദ്യ​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഇ​തു​വ​രെ ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.
More in Latest News :