തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച യുവ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ഉടൻതന്നെ തക്ക മറുപടിയുമായി കോണ്‍ഗ്രസ് എംഎൽഎ വി.ടി. ബൽറാമും.
പ്രതിദിന വാർത്താസമ്മേളനം നിർത്തിയ മുഖ്യമന്ത്രിയെ വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ, ഷാഫി പറന്പിൽ, ടി. സിദ്ധിഖ് തുടങ്ങിയവർ പരിഹസിച്ചു രംഗത്തെത്തിയിരുന്നു. ഇതിനെ വിമർശിച്ചാണു ബെന്യാമിൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണൻമാരുടെ കൈയിൽ ഭദ്രമാണല്ലോ എന്നോർക്കുന്പോഴാണ് ഒരു ഇത്... എന്നാണു ബെന്യാമിന്റെ പരിഹാസം.
ഇതിനോടു പ്രതികരിച്ച ബൽറാം "ആടുജീവിത’ത്തിൽനിന്ന് "ശരീരശാസ്ത്ര’ത്തിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ സര്‍ഗാത്മകതയുടെ "വളർച്ച' കൃത്യമായി ബോധ്യപ്പെട്ടതുകൊണ്ട് മറുപടിയായി ഒന്നും പറയുന്നില്ലെന്ന് തിരിച്ചടിച്ചു.