തിരുവനന്തപുരം: ബിവറേജസ് കോര്പ്പറേഷന് ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്നും അഞ്ച് കെയ്സ് മദ്യം മോഷണം പോയി. തിരുവനന്തപുരം ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണിലേക്ക് കൊണ്ടുവന്ന മദ്യമായിരുന്നു ഇത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനെ തുടർന്ന് മാമം പെട്രോള്‍ പമ്പിന് മുന്നില്‍ നിർത്തിയിട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നിലാണ് മോഷണം നടന്നത്. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയാണ് മദ്യം മോഷ്ടിച്ചത്.
സംഭവം വെള്ളിയാഴ്ച രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ലോറി ജീവനക്കാര്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കി.