ബെയ്ജിംഗ്: ലോകവ്യാപകമായി ദുരന്തം വിതച്ച കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പ്രവശ്യയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ചൈനീസ് സർക്കാർ തിരുത്തൽ വരുത്തുന്നു. സർക്കാർ നിലവിൽ പുറത്തുവിട്ട കണക്കിന്റെ 50 ശതമാനം വർധനവാണ് പുതിയ കണക്കിലുള്ളത്.
പുതിയ കണക്കിന്റെ അടിസ്ഥാനത്തിൽ വുഹാനിൽ മാത്രം 3,869 പേർ മരണമടഞ്ഞിട്ടുണ്ട്. തെറ്റായി റിപ്പോർട്ട് ചെയ്തുവെന്നും പഴയ കണക്കിൽ പലതും വിട്ടുപോയിട്ടുണ്ടെന്നുമാണ് ഇതിന് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ വുഹാനിൽ 1,290 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് സാമൂഹ്യമാധ്യമങ്ങൾ വഴി സർക്കാർ അറിയിച്ചത്.
ഇതോടെ വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ ദേശീയ മരണ സംഖ്യ 39 ശതമാനമായി ഉയര്‍ന്ന് 4,632 ആയി. ചൈനീസ് സർക്കാർ കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് തുടക്കം മുതൽ തന്നെ വിമർശനമുണ്ടായിരുന്നു.