ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് സംശയിക്കുന്ന രോഗി മരിച്ചതോടെ ഡോക്ടർമാർ ഉൾപ്പെടെ 68 ആരോഗ്യപ്രവർത്തകരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിൽ ചികിത്സ തേടിയ ഗർഭിണിയായ യുവതിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്ന ഇവർ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവരുടെ കോവിഡ് സാന്പിൾ പരിശോധന ഫലം ലഭ്യമായിട്ടില്ല. ഇവർ വിദേശത്ത് പോയിരുന്നു. ഇതോടെയാണ് ആരോഗ്യപ്രവർത്തകരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.