വാഷിംഗ്ടണ്‍: കോവിഡ് ബാധയിൽ വിറങ്ങലിച്ചു നിൽക്കുന്ന അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഭരണകൂടം ധനസഹായം നൽകുന്നതിനെ അഭിനന്ദിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ മറ്റൊരു നീക്കം പക്ഷേ, വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.
ആളുകൾക്ക് ധനസഹായം നൽകുന്നതിനുള്ള ചെക്കിൽ ട്രംപിന്റെ പേര് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. ഡെമോക്രാറ്റുകളാണ് പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്തെ ട്രംപിന്റെ മറ്റൊരു തന്ത്രമെന്നാണ് ഈ നടപടിയെ ഡെമോക്രാറ്റുകൾ വിശേഷിപ്പിച്ചത്. എന്നാൽ, ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിയോടെ നേരിട്ട ട്രംപ് സാന്പത്തിക സഹായം ലഭിക്കുന്നതിന് കാലതാമസം നേരിടാതിരിക്കാനാകും ബന്ധപ്പെട്ടവർ അങ്ങനെ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞുമാറി.