വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധയിൽ വിറങ്ങലിച്ച അമേരിക്കയിൽ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമെന്നുള്ള ആവശ്യങ്ങളെ എതിർത്ത് പ്രസിഡണ്ട്് ഡോണൾഡ് ട്രംപ്. മരണ സംഖ്യ വർധിച്ചതിനു പിന്നാലെയാണ് രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. അതെങ്ങനെ ഇപ്പോൾ പിൻവലിക്കാനാകും- ട്രംപ് ചോദിച്ചു.
ജനങ്ങളുടെ മാനസികാവസ്ഥ മനസിലാക്കുന്നു. സാന്പത്തിക ബുദ്ധിമുട്ടുകളും മനസിലാക്കുന്നു. പലയിടങ്ങളിലും ആത്മഹത്യാ പ്രവണത വർധിക്കുന്നുമുണ്ട്- ട്രംപ് പറഞ്ഞു. ജനങ്ങളുടെ വിഷമതകൾ മുന്നിൽ കണ്ട് അവർക്ക് സാന്പത്തിക സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.
ജനങ്ങൾക്ക് സാന്പത്തിക സഹായം നൽകുന്നതിന് ഡെമോക്രാറ്റുകളും സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടച്ചുപൂട്ടൽ നീക്കുന്നത് സംബന്ധിച്ച് അതത് സ്ഥലങ്ങളിലെ ഗവർണർമാരുമായി ആലോചിച്ച് തീരുമാനിക്കാമെന്നും സാഹചര്യം വിലയിരുത്തി എന്തുവേണമെന്ന് നിർദേശിക്കേണ്ടത് അവരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.