ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയ്ക്കുള്ള സാന്പത്തിക സഹായം നിർത്തലാക്കിയ അമേരിക്കൻ നടപടിയെ വിമർശിച്ച് മെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകം ആരോഗ്യരംഗത്ത് കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള സാന്പത്തിക സഹായം നിർത്തലാക്കുന്നത് ആപത്ത് ക്ഷണിച്ചു വരുത്തലാണെന്ന് ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനം തടയുന്നതിനുളള പ്രവർത്തനങ്ങളിലാണ് ലോകാരോഗ്യ സംഘടന. ആ പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ മറ്റൊരു സംഘടനയ്ക്കും ആ വിടവ് നികത്താൻ സാധിക്കില്ല. ലോകാരോഗ്യ സംഘടനയുടെ സേവനം ഏറ്റവുമധികം ആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ബിൽ ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചു.