ദുബായ്: കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾക്കിടയിൽ മനോവീര്യം വർധിപ്പിക്കുന്നതിനും പോസിറ്റീവിറ്റി നിറയ്ക്കുന്നതിനുമായി പുതിയ പരിപാടിയുമായി യുഎഇ. "ടുഗെദർ വി ചാന്റ് ഫോർ യുഎഇ' എന്ന പരിപാടിക്കാണ് യുഎഇ ആഹ്വാനം ചെയ്തിരിക്കുന്നത്.
ടുഗെദർ വി ചാന്റ് ഫോർ യുഎഇ അനുസരിച്ച് ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒൻപതിന് യുഎഇ ദേശീയഗാനം എല്ലാവരും അവരുടെ ബാൽക്കണിയിൽ നിന്ന് ആലപിക്കണമെന്നാണ് നിർദേശം. യുഎഇയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ജനങ്ങളിൽ സന്തോഷവും പ്രതീക്ഷയും പകരുന്നതിനായി എല്ലാവരും ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണമെന്നും നിർദേശമുണ്ട്.