തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണത്തിൽ ഇളവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത ശക്തമായി തുടരണം. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏതുവിധം നടപ്പാക്കണമെന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശുവണ്ടി, കയർ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകാൻ സാധിക്കുമോ എന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.