തിരുവനന്തപുരം: സിഗ്നൽ അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനിൽ അനധികൃതമായി ആൾക്കാർ കേരളത്തിലെത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തിൽ തിരുവനന്തപുരത്ത് എത്തിയ മൂന്ന് ജീവനക്കാരെ ക്വാറന്ൈറനിലാക്കി. ഇക്കാര്യത്തിൽ റെയിൽവേ പോലീസ് കൂടുതൽ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
ഡൽഹിയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്സുമാർ കടകളിൽ സാധനം വാങ്ങാനെത്തുന്പോൾ നേരിടേണ്ടി വരുന്ന ബഹിഷ്കരണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യം ഡൽഹി സർക്കാരിനെ അറിയിച്ച് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.