ന്യൂഡൽഹി: രാജ്യത്തെ 400 ജില്ലകളിൽ കോവിഡ്-19 ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. അടുത്ത രണ്ട് മൂന്ന് ആഴ്ചകൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് പ്രവേശിക്കാത്ത 400ഓളം ജില്ലകളുണ്ട്. വൈറസ് എവിടെയാണെന്ന് കൃത്യമായി നിർണയിക്കാൻ നമുക്കു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ആദ്യം കോറോണ സ്ഥിരീകരിച്ച ചൈനയിൽനിന്ന് വാർത്ത ജനുവരി ഏഴിന് പുറത്തുവന്നപ്പോൾ തന്നെ ഇന്ത്യ നടപടികൾ സ്വീകരിച്ചു. ജനുവരി 17ന് തന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.
രാജ്യത്ത് 10,197 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,344 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 392 പേരാണ് രോഗം ബാധിച്ച് മരിച്ചത്.