തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിൽ താഴെയെത്തി. 97,464 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 522 പേർ ആശുപത്രികളിലാണ്. ബുധനാഴ്ച മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
387 പേർക്കാണു സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. ഇപ്പോൾ 167 പേർ ചികിത്സയിലുണ്ട്. ചികിത്സയിലുള്ള ഏഴു പേർക്കു ബുധനാഴ്ച ഫലം നെഗറ്റീവായി. കാസർഗോട്ടെ നാലു പേർക്കും കോഴിക്കോട്ടെ രണ്ടു പേർക്കും കൊല്ലത്തെ ഒരാൾക്കുമാണു രോഗം ഭേദമായത്.
രോഗബാധിതരായ 387 പേരിൽ 266 പേർ വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്. സന്പർക്കം മൂലം 114 പേർക്ക് രോഗമുണ്ടായി. രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണ്. 213 പേർക്ക് ഇതുവരെ രോഗം മാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.