+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സം; ഇ​ന്ന് ഒ​രാ​ൾ​ക്ക് മാ​ത്രം കോ​വി​ഡ്

തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഇ​ന്ന് ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കാ
സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സം; ഇ​ന്ന് ഒ​രാ​ൾ​ക്ക് മാ​ത്രം കോ​വി​ഡ്
തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഇ​ന്ന് ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സന്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി.

അ​തേ​സ​മ​യം വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് ഏ​ഴ് പേ​ർ ഇ​ന്ന് രോ​ഗ​വി​മു​ക്തി നേ​ടി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. കാ​സ​ർ​ഗോ​ഡ് നി​ന്ന് നാ​ല് പേ​രും കോ​ഴി​ക്കോ​ട്ട് നി​ന്ന് ര​ണ്ടു പേ​രും കൊ​ല്ല​ത്ത് ഒ​രാ​ളു​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 387 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 167 പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 97,464 നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 522 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 374 പേ​രി​ൽ 114 പേ​ർ​ക്കും സ​ന്പ​ർ​ക്കത്തിലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. എ​ട്ട് പേർ വി​ദേ​ശി​ക​ളാ​ണെ​ന്നും മ​റ്റു​ള്ള​വ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 16,475 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ 16,002 ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :