കണ്ണൂര്‍: പാനൂർ പോക്സോ കേസിൽ പോലീസ് ഗുരുതര അലംഭാവം കാട്ടിയെന്ന് സിപിഎം. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
അതേസമയം പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവ് പത്മരാജനെ പോലീസ് അറസ്റ്റു ചെയ്തു. വിളക്കോട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന് ഇതേ സ്കൂളിലെ ശുചിമുറിയില്‍ വച്ച് കുട്ടിയെ മൂന്ന് പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.