+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

മൊ​റാ​ദാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും നേ​രെ ആ​ക്ര​മ​ണം. മൊ​റാ​ദാ​ബാ​ദി​ലെ നാ​ഗ്ഫാ​നി​യി​ൽ​നി​ന്നും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ട് കൂ​ടി​യ രോ​ഗി
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം
മൊ​റാ​ദാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും നേ​രെ ആ​ക്ര​മ​ണം. മൊ​റാ​ദാ​ബാ​ദി​ലെ നാ​ഗ്ഫാ​നി​യി​ൽ​നി​ന്നും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ട് കൂ​ടി​യ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇ​വ​ർ​ക്കു​നേ​രെ നാ​ട്ടു​കാ​ർ ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നു.

പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തേ പ്ര​ദേ​ശ​ത്തു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നാ​യി പോ​യ​താ​യി​രു​ന്നു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍. ഇ​തി​നി​ടെ​യാ​ണ് ഒ​രു സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.
More in Latest News :