മുംബൈ: കൊറോണ വൈറസ് (കോവിഡ്-19) രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ജീവനൊടുക്കി. വാര്‍ളി സ്വദേശിനിയായ 29 വയസുകാരിയാണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.45 ന് മുംബൈ നായര്‍ ആശുപത്രിയിലായിരുന്നു സംഭവം. ശുചിമുറിക്കുള്ളിൽ യുവതി തൂങ്ങിമരിക്കുകയായിരുന്നു.
ആസ്മയെ തുടർന്നാണ് തിങ്കളാഴ്ച വർളി സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കോവിഡ് സംശയത്തെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധിച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിൽ ഇവർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
തുടർന്ന് ഇവരെ കോവിഡ് വാർഡിലേക്ക് മാറ്റി. രോഗം പിടിപെട്ട വിവരം അറിഞ്ഞതോടെ അസ്ഥതയിലായിരുന്ന യുവതി പുലർച്ചെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ അ്വഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.