+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ത​ട​ഞ്ഞു; പി​താ​വി​നെ​യും ചു​മ​ലി​ലേ​റ്റി മ​ക​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി

കൊ​ല്ലം: പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ​തോ​ടെ മ​റ്റൊ​രു വാ​ഹ​നം പി​ടി​ക്കാ​ൻ രോ​ഗി​യാ​യ പി​താ​വി​നെ​യും ചു​മ​ലി​ലേ​റ്റി മ​ക​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കൊ​ല്ലം പു​ന​
പോ​ലീ​സ് ത​ട​ഞ്ഞു; പി​താ​വി​നെ​യും ചു​മ​ലി​ലേ​റ്റി മ​ക​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി
കൊ​ല്ലം: പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ​തോ​ടെ മ​റ്റൊ​രു വാ​ഹ​നം പി​ടി​ക്കാ​ൻ രോ​ഗി​യാ​യ പി​താ​വി​നെ​യും ചു​മ​ലി​ലേ​റ്റി മ​ക​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കൊ​ല്ലം പു​ന​ലൂ​രി​ലാ​ണ് സം​ഭ​വം.

പു​ന​ലൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​നെ വി​ട്ട​യ​ച്ച​തോ​ടെ​യാ​ണ് കു​ടും​ബം ഓ​ട്ടോ​റി​ക്ഷ‍​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പു​ന​ലൂ​ർ തൂ​ക്കു പാ​ല​ത്തി​ന​ടു​ത്തു​വ​ച്ച് പോ​ലീ​സ് ഇ​വ​രു​ടെ ഓ​ട്ടോ ത​ട​ഞ്ഞു. രേ​ഖ​ക​ൾ കാ​ണി​ച്ചെ​ങ്കി​ലും പോ​ലീ​സ് ക​ട​ത്തി​വി​ട്ടി​ല്ലെ​ന്നു കു​ടും​ബം പ​റ​യു​ന്നു.

ഇ​തോ​ടെ മ​ക​ൻ മ​റ്റൊ​രു വാ​ഹ​നം പി​ടി​ക്കാ​ൻ പി​താ​വി​നെ​യും തോ​ളി​ലേ​റ്റി ഓ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ പ​ക്ക​ൽ ആ​ശു​പ​ത്രി രേ​ഖ​ക​ൾ ഇ​ല്ലാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്നു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
More in Latest News :