ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി കേന്ദ്രസർക്കാർ. പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
എല്ലാവരും മാസ്ക് നിർബന്ധമായി ധരിച്ച രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുറത്തു പോകുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശം വരുന്നത്. കോട്ടൻ തുണികൊണ്ടുള്ള മാസ്കിനും 70 ശതമാനം അണുബാധ തടയാനാവും. അത്തരം മാസ്കുകൾ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.
പൊതുസ്ഥലത്ത് തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ തുപ്പുന്നത് കുറ്റകരമാക്കി. പൊതുസ്ഥലത്ത് തുപ്പിയാൽ പിഴയൊടുക്കേണ്ടിവരും. നേരത്തെ, സിഗരറ്റ് അല്ലാത്ത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊതു ഇടങ്ങളില്‍ തുപ്പുന്നതും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.