+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം; യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നി​രാ​ഹാ​ര​സ​മ​ര​ത്തി​ന്

ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ പാ​ല​ത്താ​യി​യി​ല്‍ നാ​ലാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നി​രാ​ഹാ​ര​സ​മ​ര​ത്തി​നൊ​രു
നാ​ലാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം; യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നി​രാ​ഹാ​ര​സ​മ​ര​ത്തി​ന്
ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ പാ​ല​ത്താ​യി​യി​ല്‍ നാ​ലാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നി​രാ​ഹാ​ര​സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ബിജെപി പ്രാദേശിക നേതാവും അ​ധ്യാ​പ​ക​നു​മാ​യ പ​ത്മ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നി​രാ​ഹാ​ര​സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

നി​രാ​ഹാ​ര സ​മ​രം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്കും സ​മ​രം ന​ട​ത്തു​ക​യെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. വാ​ള​യാ​ര്‍ കേ​സി​ല്‍ സം​ഭ​വി​ച്ച​ത്, ഈ ​കേ​സി​ലും ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബി​ജെ​പി നേ​താ​വാ​യ അ​ധ്യാ​പ​ക​നെ ര​ക്ഷി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പും പോ​ലീ​സും കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഡി​ജി​പി​യെ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :