കോഴിക്കോട്: ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തി ക്വാറന്റൈൻ കാലയളവ് പിന്നിട്ടയാൾ. ഇതോടെ ക്വാറന്റൈൻ കാലയളവ് കഴിഞ്ഞും രോഗം സ്ഥിരീകരിക്കുന്ന സംഭവം ആവർത്തിക്കുന്നത് ആശങ്ക ഉണർത്തുന്നു. എടച്ചേരി സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദുബായിൽനിന്നും എത്തിയ ആളാണ്. മാർച്ച് 18 ന് ആണ് ദുബായിൽനിന്നും നാട്ടിലെത്തിയത്.
ശനിയാഴ്ച ഇദ്ദേഹത്തിന്റെ അറുപത്തിയേഴുകാരനായ അച്ഛനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പത്തൊൻപതുകാരിയായ മകൾക്കും രോഗം ബാധിച്ചിരുന്നു. ഇവർക്ക് മൂന്ന് പേർക്കും രോഗം ബാധിച്ചത് മരിച്ച മാഹി സ്വദേശിയിൽ നിന്നാണെന്നാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ നിഗമനം.