പെഷവാർ: കോവിഡ്-19 വൈറസ് ബാധിച്ച് മുൻ പാക് ക്രിക്കറ്റ് താരം മരിച്ചു. മുൻ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫർ സർഫറാസ് (50) ആണ് മരിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി പെഷവാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
1988 മുതൽ 1994 വരെ പാക് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 616 റൺസ് നേടിയിട്ടുണ്ട്. 1994ലാണ് വിരമിക്കുന്നത്. ആറ് ഏകദിനങ്ങളിൽനിന്നും 96 റൺസും നേടിയിട്ടുണ്ട്.