ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കോണ്‍ഗ്രസിന്റെ സഹകരണം ഉണ്ടാകുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി.
അധികാരമില്ലെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അവർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ജനങ്ങൾ ജാഗ്രതയോടെ മുന്നോട്ടുപോയാൽ കോറോണ വൈറസ് എന്ന മഹാമാരിയെ തോൽപ്പിക്കാൻ രാജ്യത്തിന് കഴിയും. ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ കർശനമായും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.
എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പിന്തുണയില്ലാതെ കൊറോണയെ തോൽപ്പിക്കുക സാധ്യമല്ലെന്നും അവർ ഓർമിപ്പിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് സമാധാനപൂർവം വീടുകളിൽ കഴിയുന്ന ജനങ്ങളെ സോണിയ അഭിനന്ദിച്ചു. രാജ്യം ഇത്രവലിയ പ്രതിസന്ധി നേരിടുമ്പോൾ ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങാകണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആഹ്വാനം ചെയ്തു.
എന്ത് ബുദ്ധിമുട്ടുകളുണ്ടായാലും കോണ്‍ഗ്രസിന്റെ സംസ്ഥാന-ദേശീയ നിലയിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലേക്ക് വിളിക്കാമെന്നും സഹായത്തിന് പ്രവർത്തകരുണ്ടാകുമെന്നും സോണിയ അറിയിച്ചു.
അധികാരമുള്ള സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവർത്തകർ സജീവമായി തന്നെ പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരണമെന്നും പാർട്ടി അധ്യക്ഷ വ്യക്തമാക്കിയിട്ടുണ്ട്.

कांग्रेस अध्यक्षा श्रीमती सोनिया गांधी का देश के नाम संदेश:-
— Congress (@INCIndia) April 14, 2020
कोरोना संकट में डॉक्टर्स, सफाईकर्मियों, पुलिस सहित सरकारी अधिकारियों के डटे रहने से बड़ी "देशभक्ति" कोई नहीं है। हम एकता, अनुशासन और आत्मबल के भाव से कोरोना को परास्त करेंगे। धैर्य एवं संयम के लिए देशवासियों का धन्यवाद। pic.twitter.com/Sl4zkKURTv