ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധത്തിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ പൂർത്തിയാകുന്ന ഇന്നു രാവിലെ 10നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ നീട്ടണമെന്നു വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിനിടെ, പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിക്കും.
സന്പൂർണ ലോക്ക് ഡൗണ്‍ തുടരാതെ, വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് രാജ്യത്തെ മൂന്നു സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച വിവരം. എന്നാൽ, വ്യാവസായിക, സാന്പത്തിക മേഖലകളിൽ ഇളവുകൾ നൽകി ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നും പറയപ്പെടുന്നു.
തെലുങ്കാന, പഞ്ചാബ്, മഹാരാഷ്ട്ര, ഒഡീഷ, കർണാടക, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ലോക്ക്ഡൗണ്‍ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്.
സെബി മാത്യു