ലക്നോ: സംസ്ഥാനത്ത് പ്രതിദിനം 1.5 ലക്ഷം ലിറ്റർ സാനിറ്റൈസർ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി.
11 ലക്ഷം ലിറ്റർ സാനിറ്റൈസർ ഇതിനകം തന്നെ ഉത്പാദിപ്പിച്ചു. ഇതിൽ ആറ് ലക്ഷം ലിറ്റർ സാനിറ്റൈസർ വിറ്റഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ശുചിത്വം പാലിക്കാനും ഹാൻഡ് സാനിറ്റൈസർ പതിവായി ഉപയോഗിക്കാനും ഡോക്ടർമാരും വിദഗ്ധരും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഹാൻഡ് സാനിറ്റൈസർ പല സ്ഥലങ്ങളിലും കിട്ടാനില്ല. ചിലയിടങ്ങളിൽ ഇവ വില കൂട്ടി വിൽക്കുന്നുണ്ടെന്നും അവാനിഷ് പറഞ്ഞു.